Job News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Job News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മികച്ച വരുമാനം നാട്ടിൽ ,യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ #Kerala


സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും കടന്നുവരവ് ആഗോളതലത്തിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്, ഈ സാഹചര്യത്തിൽ കേരളത്തിലെ യുവാക്കൾക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽനിന്ന് മികച്ച വരുമാനം നേടാൻ ഇന്ന് അവസരങ്ങളുണ്ട്. ഇതിൻ്റെ ഭാഗമായി, നൈപുണ്യ പരിശീലന പരിപാടികൾക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

 ലിങ്ക്ഡ്ഇൻ ടാലൻ്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിൻ്റെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ച രേഖപ്പെടുത്തി. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടൻറുമാർ, അധ്യാപകർ ഈ മേഖലകളിൽ മുന്നിട്ട് നിൽക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരളത്തിൻ്റെ ഗ്രാമീണ മേഖലകളിലേക്ക് പോലും വന്‍കിട സ്ഥാപനങ്ങൾ ഇന്ന് എത്തുകയാണ്. ഇന്ത്യയിലെ പ്രധാന സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കോർപ്പറേഷൻ കഴിഞ്ഞ വർഷം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം തുറന്നത് ഇതിനൊരു ഉദാഹരണമാണ്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ട്രാവൻകൂർ റയോൺസിൻ്റെ ഭൂമിയിൽ കിൻഫ്ര വികസിപ്പിച്ച വ്യവസായ പാർക്കിൽ ആഗോള ഇലക്ട്രോണിക്സ് കമ്പനിയായ കെയ്ൻസ് ടെക്നോളജി തങ്ങളുടെ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുകയാണ്.10 ജീവനക്കാരുമായി ആദ്യ ഘട്ടം ആരംഭിച്ചപ്പോൾ, ഗവേഷണ വിഭാഗത്തിലെ നാല് പ്രൊഫഷണലുകൾ അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത് ശ്രദ്ധേയമാണ്.

 ഒന്നര വർഷത്തിനുള്ളിൽ കെയ്ൻസ് ടെക്നോളജി പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ 1500 പേർക്ക് സാങ്കേതിക, സാങ്കേതിക വിഭാഗങ്ങളിലായി തൊഴിൽ ലഭിക്കും. വ്യവസായ വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡ് തങ്ങളുടെ ഗവേഷണ വികസന കാമ്പസ് തുറന്നിട്ടുണ്ട്. ഇത് ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് മേഖലകളിൽ ആദ്യഘട്ടത്തിൽ 400 തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിൽ നടപ്പിലാക്കിയ വലിയ നിക്ഷേപ പദ്ധതികളിലൂടെ 2024 മുതൽ മൂന്ന് വർഷത്തിനുള്ളിൽ മാത്രം 27,335 തൊഴിലവസരങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. കിൻഫ്ര സ്ഥാപിതമായി മൂന്ന് പതിറ്റാണ്ടിനിടെ കൊണ്ടുവന്ന ആകെ തൊഴിലവസരങ്ങൾ 40 ശതമാനം വരെ വരുമിത്. സേവനാധിഷ്ഠിത തൊഴിൽ വിപണിയിൽ കേരളം മുൻനിരയിൽ തുടരുന്നതായി നിതി ആയോഗിൻ്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (PLFS) പ്രകാരം 2011-12ൽ സംസ്ഥാനത്തെ സേവനമേഖലയിലെ തൊഴിൽ ശക്തിയുടെ 42.6% ഇപ്പോൾ 48.5% ആയി ഉയർന്നു. ദേശീയ ശരാശരി 29.7% മാത്രമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നഗരകേന്ദ്രീകൃതമായി തൊഴിലവസരങ്ങൾ ലഭ്യമാകുമ്പോൾ, കേരളത്തിൽ  നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപിച്ചു കിടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് സേവനമേഖലയിലെ പ്രധാന തൊഴിൽസാധ്യതകൾ.

അധികം ശ്രദ്ധിക്കാത്തതും എന്നാൽ വലിയ തൊഴിൽ സാധ്യതയുള്ള മേഖലകളെ പ്രയോജനപ്പെടുത്താനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷൻ, ബുക്ക് കീപ്പിംഗ് തുടങ്ങിയ മേഖലകളിലെ ജോലികൾക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകി സ്വദേശത്ത് ഇരുന്ന് ജോലി അസാപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് ഒരുക്കിയ ലീപ് സെൻ്റർ ഇതിന് ഉദാഹരണമാണ്.

അമേരിക്കയിലെ നികുതി പിരിവും നിയമങ്ങളും നടപ്പാക്കുന്നത് ഇൻ്റേണൽ റവന്യൂ സർവീസാണ് (IRS). എൻറോൾഡ് ഏജൻസികളെ അവർ പലപ്പോഴും പുറംരാജ്യങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. ഈ ജോലിക്ക് തുടക്കത്തിൽ പ്രതിവർഷം 4.5 ലക്ഷം മുതൽ 6 ലക്ഷം വരെ വരുമാനം ലഭിക്കും. അഞ്ചോ എട്ടോ വർഷത്തെ പരിചയം നേടുന്നതോടെ വരുമാനം 20 ലക്ഷം വരെ ഉയരും. ഈ വലിയ സാധ്യത മുന്നിൽക്കണ്ടാണ് എൻറോൾഡ് ഏജൻസികളാകുന്നതിനാവശ്യമായ പരിശീലനം അസാപ്പ് മുൻകൈയെടുത്തത്.

 സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ ഇഎസ്എപി, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, ഐസിടി അക്കാദമി ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ തൊഴിൽ പരിശീലനവും നൈപുണ്യവികസനവും നൽകുന്നുണ്ട്. തൊഴിലന്വേഷകരേയും തൊഴിൽ ദാതാക്കളെയും സ്‌കില്ലിംഗ് ഏജൻസികളെയും ഒരുമിപ്പിക്കുന്ന 'വിജ്ഞാനകേരളം' പദ്ധതിക്ക് കീഴിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. വിദേശ കമ്പനികളിൽ ജോലി ലഭിക്കുന്നവർക്കായി 'വർക്ക് നിയർ ഹോം' പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്നു.

 കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സ്വന്തം നാട്ടിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. നിലവിൽ അയ്യായിരത്തിലധികം സ്റ്റാർട്ടപ്പ് കമ്പനികളാണ് എസ്‌യുമിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്.

വിദ്യാർത്ഥികളിൽ സംരംഭകത്വ താൽപ്പര്യം വളർത്തുന്നതിന് കോളേജുകളിൽ ഇന്നൊവേഷൻ ആൻഡ് എൻറർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സെൻ്ററുകൾ (IEDCs) സജീവമായി പ്രവർത്തിക്കുന്നു. നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ 'ഐഡിയ ഫെസ്റ്റ്', ഇന്നൊവേഷൻ ഗ്രാൻ്റുകൾ, സീഡ് ലോണുകൾ എന്നിവയിലൂടെ കെഎസ്‌യുഎം സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നു. 'ഫണ്ട് ഓഫ് പദ്ധതികൾ' പോലുള്ള പ്രാരംഭ സ്റ്റാർട്ടപ്പുകൾക്ക് മൂലധനം ലഭ്യമാക്കാൻ സഹായിക്കുന്നു.

സംരംഭകർക്ക് ബിസിനസ്സ് വളർത്തുന്നതിനായി ലോകോത്തര നിലവാരത്തിലുള്ള ലീപ് (LEAP) കോ-വർക്കിംഗ് സ്പേസുകളും അത്യാധുനിക ഇൻകുബേറ്ററുകളും കെഎസ്‌യുഎം ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധ മെൻ്റർഷിപ്പും ആഗോള വിപണിയിലേക്കുള്ള പ്രവേശനത്തിനുള്ള അവസരങ്ങളും ലഭിക്കുന്നു. സാമ്പത്തിക സഹായം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കൃത്യമായ മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്ന സമഗ്ര പദ്ധതികളിലൂടെ, കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ നിന്ന് ലോകോത്തര സംരംഭങ്ങൾ കെട്ടിപ്പടുക്കാനും തൊഴിലവസരങ്ങൾ നേടാനും സാധിക്കും. ഇത് പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയുകയും സംസ്ഥാനത്തിൻ്റെ മൊത്തത്തിലുള്ള വളർച്ച ഉറപ്പാക്കുകയും ചെയ്യും.

 The best income is in the country now the youth do not have to leave the country in search of work the state government has ensured employment

വിദഗ്ധ തൊഴിലാളികൾക്ക് വൻ അവസരങ്ങളുമായി നാറാത്ത് ഗ്രാമപഞ്ചായത്ത്. മാൻ പവർ ബാങ്കിൽ പേര് രജിസ്റ്റർ ചെയ്യാം.. #ManPowerBank

മയ്യിൽ : നാറാത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിദഗ്ദ്ധ തൊഴിലാളികള്‍ക്കുള്ള മാന്‍പവര്‍ ബാങ്ക് സൗകര്യം ഏര്‍പ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ (തൊഴിലുറപ്പ് പദ്ധതിയടക്കം) ഉപയോഗപ്പെടുത്താനാണ് മാന്‍ പവര്‍ ബാങ്ക് സ്ഥാപിക്കുന്നത്. പഞ്ചായത്തില്‍ താമസക്കാരായ മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, കോണ്‍ക്രീറ്റ് പണിക്കാര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മെക്കാനിക്ക്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, ഡ്രൈവര്‍ തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ദരായ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താല്‍പര്യമുള്ളവര്‍ ജൂലൈ 15നകം മാന്‍പവര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഫോറം ഗ്രാമപഞ്ചായത്തില്‍ ലഭിക്കും. ഫോണ്‍: 9961777237, 9946127309


കാസർഗോഡ് ജില്ലയിൽ ഇ-ഹെൽത്തിൽ ജോലി ഒഴിവ്, ഡിപ്ലോമ, ഡിഗ്രി, ബിടെക്, എംസിഎ യോഗ്യതയുള്ളവർക്ക് അവസരം. #eHealthJobKasargod


കാഞ്ഞങ്ങാട് : കാസർഗോഡ് ജില്ലയിലേക്ക്  eHEALTH -ൽ ട്രെയിനി സ്റ്റാഫിനെ ആവശ്യമുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനങ്ങൾക്ക് പിന്തുണ നൽകുന്നതിലേക്കാണ് നിയമം, ആറുമാസത്തേക്ക് ആയിരിക്കും നിയമന കാലാവധി. പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും.

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക്സില്‍ ഉള്ള  ഡിപ്ലോമ / ബി.എസ്സ്.സി / എം.എസ്സ്.സി / ബി.ടെക് / എം.സി.എ എന്നിവര്‍, നേരിട്ടുള്ള അഭിമുഖമായിരിക്കും.

ഇന്റർവ്യൂ തിയ്യതി : 2025 മെയ് 24 ശനിയാഴ്ച

പ്രായ പരിധി : 18 മുതല്‍  35 വയസ് വരെ

സമയം : രാവിലെ 09:30 മുതല്‍ 01:00 മണി വരെ

സ്ഥലം : DMO കോൺഫറൻസ് ഹാൾ, കാഞ്ഞങ്ങാട്

താല്പര്യം ഉള്ളവർ അന്നേ ദിവസം അസൽ രേഖകളും ആയി നേരിട്ട് എത്തേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : +919745799948

യുകെയിലേക്ക് പറക്കാം : നഴ്സിംഗ് കഴിഞ്ഞവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം, നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍.... #Wales_Nursing

ഴ്സിംഗ് കഴിഞ്ഞവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ച അവസരവുമായി നോര്‍ക്കറൂട്സ്  വീണ്ടും. വെയിൽസിലേക്ക് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെൻ്റ് ജൂണിൽ എറണാകുളത്ത് നടക്കും. ജൂൺ ആറ് മുതൽ എട്ടു വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ. നഴ്‌സിങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.

മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. ഇതോടൊപ്പം സ്പീക്കിങ്, റീഡിങ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ ഏഴ് (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പ‌ീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഒ.ഇ.ടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻ.എം.സി) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവർക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോർ കാർഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇൻ-ചാർജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.


ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി, സി.ബി.ടി, എൻ.എം.സി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ്' എന്നിവക്ക് റീഇൻബേസ്മെന്റിന് അർഹതയുണ്ടാകും. യു.കെയിൽ വിമാനത്താവളത്തിൽ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒ.എസ്.സി.ഇ പരീക്ഷയുടെ ചെലവ്എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. എൻ.എം.സി രജിസ്ട്രേഷന് മുൻപ് 25,524 പൗണ്ടും എൻ.എം.സി രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (£28,834 £35,099) 5,199 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അർഹതയുണ്ടാകും. যাযজ্ঞ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും . അല്ലെങ്കിൽ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്‌ഡ് കോൾ സവീസ്) ബന്ധപ്പെടാം.
 

#Toyota_Vacancies : ടൊയോട്ട കമ്പനിയുടെ പുതിയ പ്ലാന്റിൽ ജോലി ഒഴിവ്.. യാഥാർഥ്യം എന്ത് ? ഫാക്റ്റ് ചെക്കിൽ സത്യമറിയാം..

ടൊയോട്ട കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഐടിഐ, ഡിപ്ലോമ വിദ്യാർഥികളുടെ അറിവിലേക്കായി പ്രവഹിക്കുന്ന സോഷ്യൽ മീഡിയ മെസ്സേജുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ ഫാക്റ്റ് ചെക്ക്.

മെസ്സേജ് ഇതാണ് : 
📢🔊 സുഹൃത്തുക്കളെ... ബാംഗ്ലൂരിൽ പുതിയ ടൊയോട്ട പ്ലാന്റ് തുറക്കുന്നു... ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു.. എല്ലാ ഐടിഐ, ഡിപ്ലോമ വിദ്യാർത്ഥികളെയും അറിയിക്കുക, അഭിമുഖം വരുന്ന തിങ്കളാഴ്ച നടക്കും... (28ന്) നേരിട്ടുള്ള പരീക്ഷ വിജയിച്ചാൽ.. ഇന്റർവ്യൂ ഇല്ല . പ്രതിമാസം 35000 ശമ്പളത്തിൽ ഒരു വർഷത്തെ പരിശീലനം. പരിശീലനത്തിനു ശേഷം ആരംഭിക്കുന്ന ശമ്പളം പ്രതിമാസം 46000 ആയിരിക്കും. ദയവായി നിങ്ങളുടെ ലിസ്റ്റിലേക്ക് പ്രചരിപ്പിക്കുക, ആവശ്യമുള്ളവർ കോർപ്പറേറ്റ് എച്ച്ആർ സൗമ്യയെ ബന്ധപ്പെടുക..
PH: 9741927426, 99869 65025: ടൊയോട്ട ജിഗ്
ഇക്കാര്യത്തിൽ എന്ത് സഹായത്തിനും നാഗേന്ദ്രനെ വിളിക്കുക
9845005321.
കൂടുതൽ ഷെയർ ചെയ്യുക ഇത് പലർക്കും ഉപകാരപ്പെടും.

ഇതിന്റെ ഇംഗ്ളീഷ് പരിഭാഷയും പ്രചരിക്കുന്നുണ്ട് :

📢🔊 FRIENDS... NEW TOYOTA PLANT OPENING IN BANGALORE... INAUGURATION CEREMONY STARTED.. ANNOUNCE ALL ITI AND DIPLOMA STUDENTS INTERVIEW WILL BE ON COMING MONDAY... (28TH) IF DIRECT EXAMINATION APPROVED.. NO INTERVIEW .  35000 per month salary for one year training.  Starting salary after training will be 46000 per month.  Please spread to your list and those who need contact Corporate HR Soumya..
  PH: 9741927426, 99869 65025: TOYOTA JIG
  Call Nagendran for any help in this regard
  9845005321.

  Share more it will be useful to many.
പല ഒഫീഷ്യൽ ഗ്രൂപ്പുകൾ വഴിയും ഇത് പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത ഒരു സ്‌ക്കാം ആണ് എന്ന് മനസ്സിലാക്കുക. വർഷങ്ങൾക്ക് മുൻപ് തന്നെ ഇത് പ്രചരിച്ചിരുന്നതും, ആ സമയത്ത് തന്നെ ടൊയോട്ട ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഇതിന്റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിച്ചതുമാണ്, മാത്രമല്ല ഇതിൽ പറഞ്ഞിരിക്കുന്നത് ഏത് മാസം ആണെന്നോ ദിവസം ആണെന്നോ വ്യക്തമല്ല എന്നതും ഇത്.ഒരു വ്യാജ വാർത്ത ആണെന്നതിന്റെ സൂചനയാണ്.
ടൊയോട്ട ഗ്രൂപ്പിന്റെ ഒഫീഷ്യൽ പേജിൽ ഇതിനെ കുറിച്ച് കമ്പനി തന്നെ മുന്നറിയിപ്പ് നൽകിയത് നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://tiei.toyota-industries.com/

ഇത്തരത്തിലുള്ള മെസ്സേജുകൾ വഴി തൊഴിൽ അന്വേഷകരെ തെറ്റിദ്ധരിപ്പിക്കുകയോ കമ്പനിയുടെ വിശ്വാസ്യത തകർക്കുകയോ വ്യക്തി വിവരങ്ങൾ ചോർത്തി മറ്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത് എന്ന് ഊഹിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി വെബ്‌സൈറ്റിൽ പറയുന്നു.

Conclusion : 
വ്യക്തി വിവരങ്ങൾ ചോർത്തുന്നതിനായി തെറ്റായ വിവരങ്ങൾ നൽകി വിദ്യാർഥികളുടെയും തൊഴിൽ അന്വേഷകരുടെയും ആവശ്യത്തെ ചൂഷണം ചെയ്യുവാനുള്ള മാർഗ്ഗമാണ് ഇത്തരം മെസ്സേജുകൾ എന്ന്‌ ഞങ്ങളുടെ ഫാക്റ്റ് ചെക്കിൽ മനസ്സിലായി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0