സ്പാം കോളുകൾ കണ്ടെത്താൻ എഐ ഫീച്ചർ അവതരിപ്പിക്കൊനൊരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് ഫോണുകളിലെ ജെമിനി നാനോ എഐ മോഡലിന്റെ സഹായത്തോടെയാണ് സ്പാം കോളുകൾക്കെതിരെയുള്ള ഈ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത്. ‘സ്പാം ഡിറ്റക്ഷൻ അലർട്‌സ്’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
സ്പാം കോളുകളെ തിരിച്ചറിഞ്ഞ് ഉപഭോക്താവിന് മുന്നറിയിപ്പ് നൽകാൻ ഈ ഫീച്ചറിന് കഴിയും. ഈ വർഷത്തെ ഗൂഗിൾ ഐഒ കോൺഫറൻസിൽ വെച്ച് കമ്പനി ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. സ്പാം ഡിറ്റക്ഷൻ അലർട്‌സ് ഉപയോഗിക്കുമ്പോൾ ജെമിനി എഐ കേൾക്കും. ജെമിനി എഐയുടെ പ്രൊസസിങ് പൂർണമായും ഫോണിൽ തന്നെയാണ്. ആയതിനാൽ വിവരങ്ങളുടെ സ്വകാര്യത ഗൂഗിൾ ഉറപ്പുനൽകുന്നു.
ഗൂഗിൾ ഡയലർ സേവനം വഴിയായിരിക്കും ഈ സ്പാം ഡിറ്റക്ഷൻ അലർട്ട് ഫീച്ചർ ലഭ്യമാക്കുക. അപരിചിതമായ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ സംവിധാനം വഴി അറിയാനാവും.