കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി ; ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് .... #Crime_News

 


തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ  മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ ആണ്. കോട്ടയത്താണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.

തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് നാട്ടുകാർ വാഹനം കണ്ടെത്തിയത്. കമ്പത്തിന് സമീപത്തെ പൂന്തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത്. നാട്ടുകാർ പരിശോധിച്ചപ്പോൾ വാഹനം പൂട്ടിയിട്ട നിലയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.