ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ നിന്ന് ഇറങ്ങി സുനില്‍ ഛേത്രി .... #Sports_News
By
News Desk
on
മേയ് 16, 2024
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചാണ് താരം കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ജൂൺ ആറിനാണ് മത്സരം.കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സോഷ്യൽ മീഡിയയിലൂടെയാണ് 39 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
2005 ജൂൺ 12നായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിലെ സജീവ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമാണ് . 2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്.