ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു ; 5 പേര്‍ക്ക് പരിക്ക് ....#Accident


 കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തിനശിച്ചു. മിംസ് ആശുപത്രിക്ക് തൊട്ടുമുമ്പായിരുന്നു അപകടം. ആംബുലൻസിലുണ്ടായിരുന്ന രോഗി പൊള്ളലേറ്റു മരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം. അപകടസമയത്ത് ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സുലോചനയെ കൂടാതെ സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസിയായ പ്രസീത, രണ്ട് നഴ്‌സുമാർ, ഒരു ഡോക്ടർ, ആംബുലൻസ് ഡ്രൈവർ എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.മിംസ് ആശുപത്രിയിൽ നിന്ന് 500 മീറ്റർ അകലെയാണ് അപകടം. ആംബുലൻസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടകാരണം എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0