കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധയിടങ്ങളിൽ മഴ പെയ്തിരുന്നെങ്കിലും ചൂട് കൂടിവരികയാണ്. സംസ്ഥാനത്ത് ഉഷ്ണതരംഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴയ്ക്ക് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലക്ഷദ്വീപ്, വടക്കൻ തമിഴ്നാട് തീരങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇക്കാരണത്താൽ തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.