സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കണമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നിർദ്ദേശിച്ചു.... # Driving_Test

സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കും. കഴിഞ്ഞ ആറ് ദിവസമായി മുടങ്ങിക്കിടക്കുന്ന പരിശോധനകൾ ഇന്ന് മുതൽ പൊലീസ് സംരക്ഷണത്തോടെ ആരംഭിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

  അതിനാൽ സ്ലോട്ട് എല്ലാവരും  ഇന്ന് എത്താൻ സാധ്യതയില്ല. മോട്ടോർ വാഹന വകുപ്പ് സ്വന്തം സ്ഥലത്ത് പരിശോധന നടത്തും. മറ്റിടങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സംവിധാനം ലഭ്യമാകൂ. കെഎസ്ആർടിസി കേന്ദ്രങ്ങളിലും പരീക്ഷ നടത്താനാണ് തീരുമാനം.
ഇന്നലെ ചേർന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഇന്ന് മുതിൽ ഡ്രൈവിഗ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. സമരം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്. അതിനാൽ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇന്ന് സംഘർഷത്തിന് സാധ്യതയുണ്ട്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം.
MALAYORAM NEWS is licensed under CC BY 4.0