സുഹൃത്തുക്കള്‍ ഇടയുന്നു ; ഉമ്മന്‍ ചാണ്ടിക്കെതിരെ അപവാദം പ്രചരിപ്പിച്ച ഷാജന്‍ സ്കറിയ മാപ്പ് പറയണം - ചാണ്ടി ഉമ്മന്‍ #OommenChandi_Issue

 

 


ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദത്തിൽ മറുനാടന്‍ മലയാളി എന്ന യുട്യുബ് ചാനല്‍ ഉടമ ഷാജൻ സ്കറിയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ പറഞ്ഞു. ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.


സോളാർ കാലത്ത് ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വേട്ടയാടിയെന്നും ചികിത്സ നൽകിയില്ലെന്നു വാര്‍ത്ത നല്‍കി പ്രച്ചരിപ്പിച്ചതായും മറുനാടൻ മലയാളി വാർത്ത നൽകിയെന്നും  ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സത്യം കാലം തെളിയിക്കുമെന്നും ചാണ്ടി പറഞ്ഞു.


തന്റെ പിതാവിന്‍റെ ആരോഗ്യത്തിന് ഹാനികരമാകാതിരിക്കാനാണ് കൊവിഡ് വാക്സിൻ നൽകാതിരുന്നത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വാക്സിൻ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്‍റെ വിശദീകരണം. മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകി. ഉമ്മൻചാണ്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന് പ്രചരിപ്പിച്ച മറുനാടൻ മലയാളികളോട് മാപ്പ് പറയണമെന്നും ചാണ്ടി ആവശ്യപ്പെട്ടു.