പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ അമ്മയും മകളും തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. അവർ പരസ്പരം കുത്തുകയും ഒടുവിൽ മകളെ അമ്മ കൊലപ്പെടുത്തുകയും ചെയ്തു. ബെംഗളൂരു ബനശങ്കരി ശാസ്ത്രി നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ബിരുദ വിദ്യാർത്ഥിനിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. 60കാരിയായ അമ്മ പത്മജ പരിക്കേറ്റ് ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ കുറിച്ച് പത്മജ മകളോട് ചോദിക്കുകയും ഇത് വഴക്കിന് വഴിവെക്കുകയും ചെയ്യുമായിരുന്നു. രൂക്ഷമായ തർക്കം കത്തി ഭീഷണിയിൽ കലാശിച്ചു.
നാല് തവണയാണ് പത്മജക്ക് കുത്തേറ്റത്. സാഹിത്യയുടെ കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. അയൽവാസികൾ ഓടിക്കൂടി പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.