കന്യാകുമാരി : ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ സാങ്കേതിക മേഖലയിൽ ഇറങ്ങിയത്. മൂന്ന് ദിവസത്തേക്കാണ് പ്രധാനമന്ത്രി കന്യാകുമാരിയിലുള്ളത്.
കന്യാകുമാരി ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം പ്രധാനമന്ത്രി ദേവീക്ഷേത്രം സന്ദർശിച്ച ശേഷം ബോട്ടിൽ വിവേകാനന്ദപാറയിലേക്ക് പോകും. പിന്നെ ഇവിടെ ധ്യാനിക്കും.
കാലാവസ്ഥ അനുകൂലമായതിനാൽ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. രണ്ട് ഹെലികോപ്റ്ററുകൾ പിന്തുടർന്നു. പ്രതികൂല കാലാവസ്ഥയിൽ റോഡ് മാർഗം പോകാനുള്ള ക്രമീകരണംവും ഏർപ്പെടുത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിലേറെയായി നടക്കുന്ന പ്രചാരണ റാലികളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തുന്നത്.
പൊതുതെരഞ്ഞെടുപ്പ് അതിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. ഈ അവസരത്തിലാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തുന്നത്.