കണ്ണൂർ ,ചക്കരക്കൽ ബോംബ് സ്ഫോടനം. രണ്ട് ഐസ് ക്രീം ബോംബുകളാണ് പൊട്ടിത്തെറിച്ചത്. റോഡിൻ്റെ സൈഡിലാണ് സ്‌ഫോടനം ഉണ്ടായത്. സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്.പൊലീസ് പട്രോളിങ്ങിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിമരങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായി.
ഈ സാഹചര്യത്തിൽ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതിനിടെ, ഒരു മാസം മുമ്പ് കണ്ണൂർ പാനൂർ മൂളിയത്ത് ബോംബ് സ്‌ഫോടനത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.