വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ ലോഡ് ഷെഡ്ഡിങ് വേണമെന്ന് KSEB ... #Load_Shedding

 


സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് വേണമെന്ന് കെ.എസ്.ഇ.ബി.  വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്നും മറ്റു മാർഗമില്ലെന്നും കെഎസ്ഇബി അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് വീണ്ടും നിർദേശം നൽകും. രണ്ട് ദിവസത്തെ ഉപഭോഗം വിലയിരുത്തും.
വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശങ്ങളിൽ സോൺ തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി ആരംഭിച്ചു. ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണ ചാർട്ട് തയ്യാറാക്കുകയും ഉത്തരവുകൾ നൽകുകയും ചെയ്യുന്നത് . രാത്രി 7 മുതൽ പുലർച്ചെ 1 വരെ ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തും.  ആവശ്യകത കൂടുതലുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടാകും.

MALAYORAM NEWS is licensed under CC BY 4.0