നവജാത ശിശുവിന്റെ കൊലപാതകം , കൂടുതല്‍ വെളിപ്പെടുത്തല്‍; ഞെട്ടിത്തരിച്ചു പോലീസ് ... #Crime

 


കൊച്ചി പനമ്പള്ളിനഗറിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി. കഴുത്തിൽ ഷാൾ മുറുക്കി വായിൽ തുണി തിരുകുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. അമ്മ മുറിയുടെ വാതിലിൽ മുട്ടിയപ്പോൾ മൃതദേഹം പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് മൊഴി.

അതേസമയം, കുഞ്ഞിനെ ഒഴിവാക്കാൻ യുവതി നേരത്തെ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ കൊലപാതകത്തിൽ ആർക്കും പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പൊലീസ് നീക്കം.

ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് നവജാത ശിശുവിൻ്റെ മൃതദേഹം പനമ്പിള്ളി നഗറിൽ റോഡിനു നടുവിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പാഴ്‌സൽ കവറിലാക്കി ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുമ്പ് കുട്ടിയുടെ ശരീരത്തിൽ സാരമായ മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

പീഡനത്തിന് ഇരയായെന്നും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ നിർബന്ധിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിയായ യുവാവിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും സൂചനയുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.