ഭൂമിയിലെ വെള്ളം ചന്ദ്രനിലേക്കോ ... #ISRO

 


ചന്ദ്രൻ്റെ ധ്രുവപ്രദേശങ്ങളിൽ ജലസാന്നിധ്യം ഉണ്ടെന്ന് ഐഎസ്ആർഒ കണ്ടെത്തി. 5 മുതൽ 8 മീറ്റർ വരെ ആഴത്തിൽ,  തണുത്തുറഞ്ഞ നിലയിലാണ് വെള്ളം കണ്ടെത്തിയത്  . ആദ്യത്തെ രണ്ട് മീറ്ററിലെ ഭൂഗർഭ ഹിമത്തിൻ്റെ അളവ് രണ്ട് ധ്രുവങ്ങളിലെയും ഉപരിതലത്തേക്കാൾ അഞ്ച് മുതൽ എട്ട് മടങ്ങ് വരെ കൂടുതലാണെന്ന് സമീപകാല പഠനം സൂചിപ്പിക്കുന്നു.

ഐഐടി കാൺപൂർ, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഐഐടി ധൻബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുമായി സഹകരിച്ച് ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെൻ്ററിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.ചന്ദ്രനിലെ വാട്ടര്‍ ഐസിന്‌റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്ടിക്കല്‍, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പ്‌ക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്‌ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായകമാണ്.

MALAYORAM NEWS is licensed under CC BY 4.0