സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തൽക്കാലം വേണ്ടെന്നാണ് സർക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വൈദ്യുതി ഉപഭോഗം വർധിക്കുന്ന പശ്ചാത്തലത്തിൽ ലോഡ് ഷെഡിങ് അനിവാര്യമാണെന്നാണ് കെഎസ്ഇബിയുടെ നിലപാട്. ലോഡ് ഷെഡ്ഡിംഗ് ഒഴികെയുള്ള വഴികൾ നോക്കാൻ കെഎസ്ഇബിയോട് സർക്കാർ പറഞ്ഞു
അതേസമയം, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഇതുൾപ്പെടെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഇന്നലെ ചൂടിൽ നേരിയ കുറവുണ്ടായി.