സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില 50000 കടന്നത്. ഏപ്രിൽ 19 ന് 54,500 ആയി റെക്കോര്‍ഡ് ഇട്ടു. ഇതാണ് ഇന്ന് ഭേദിച്ചത്.
വെള്ളിവിലയും ഇന്ന് സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് 4 രൂപ വര്‍ധിച്ച് വില 96 രൂപയായി. ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.