പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത‍, ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ പോക്സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു ... #Fake_Pocso_Case


 വ്യാജ പോക്സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് എസിപി വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് പ്രത്യേക പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പോക്‌സോ കേസിലെ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കിയെന്നാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻ്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, ഏഷ്യാനെറ്റ് ജീവനക്കാരിയായ പെൺകുട്ടിയുടെ അമ്മ, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളീധരൻ എന്നിവരാണ് പ്രതികൾ.

ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.