പതിമൂന്ന് വയസ്സുകാരനായ മകനെകൊണ്ട് സ്കൂട്ടര്‍ ഓടിപ്പിച്ചു , പിന്നില്‍ ഇരുന്നു യാത്ര ചെയ്ത പിതാവിനെതിരെ കേസ്....#Drive _without _license

 

പതിമൂന്ന് വയസ്സുകാരനായ മകനെകൊണ്ട് സ്കൂട്ടര്‍ ഓടിപ്പിച് പിന്നില്‍ യാത്ര ചെയ്ത സംഭവത്തില്‍ പിതാവിനെതിരെ കേസെടുത്തു. വാഹനത്തിന്റെ രജിസ്ട്രഷന്‍    ഒരുവര്‍ഷത്തേക്ക്  റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ്‌ തുടര്‍നടപടിക്കായി കോടതിയില്‍ സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ്. മഞ്ചേരി - അരീക്കോട് റോഡില്‍ പുല്ലുരില്‍ നിന്ന് കിടങ്ങഴിയിലേക്ക്  പോകുന്ന ഭാഗത്തായിരുന്നു പുല്ലൂര്‍ സ്വദേശികളായ പിതാവും മകനും  അപകടമാകും വിധത്തില്‍ സ്കൂട്ടര്‍ ഓടിച്ചത്. മകന്‍ വാഹനം ഓടിക്കുന്നതും പിതാവ് പുറകില്‍ ഇരുന്നു സിഗരറ്റു വലിക്കുന്നതും ഇതുവഴി പോയ ഒരാള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു. വീഡിയോ വൈറലയോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടൂ.ഉദ്യോഗസ്ഥര്‍ വാഹനം ഓടിച്ച സ്ഥലത്തും പരിസരങ്ങളിലും അന്വേഷിച് വണ്ടി ഓടിച്ചവരെ  കണ്ടെത്തി .കുട്ടിയുടെ പിതാവ്  രണ്ടുമാസം മുമ്പ് തൃശൂരില്‍ നിന്ന് വാങ്ങിയ സ്കൂട്ടറാണെന്നും  ഓണര്‍ഷിപ്‌ മാറ്റിയിട്ടില്ലെന്നും തിരിച്ചറിഞ്ഞു . ഇതോടെ വാഹന ഉടമെയ്ക്കെതിരെയും കേസെടുത്തു.