വൻ ലഹരിമരുന്ന് വേട്ട ; പ്രതി അറസ്റ്റിൽ .... #Crime_News


 കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോഴിക്കോട് - വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്തവ്യാപാരിയെ പിടികൂടി. താമരശ്ശേരി അടിവാരത്തെ വീട്ടിൽ നൗഷാദാണ് അത്തിവാരത്ത് അറസ്റ്റിലായത്. പത്ത് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 152 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് എം.ഡി.എം.എ നൽകാൻ പോകുമ്പോഴാണ് പിടിയിലായത്. സ്റ്റേഷനറി മൊത്തവ്യാപാര ഏജൻസി നടത്തിപ്പിൻ്റെ മറവിലാണ് നൗഷാദിൻ്റെ മയക്കുമരുന്ന് വ്യാപാരം. ഇന്നലെ കോഴിക്കോട് നഗരപരിധിയിൽ നിന്ന് 750 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0