ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 08 മെയ് 2024 #NewsHeadlines

● കണ്ണൂർ വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. ഷാർജ,മസ്കറ്റ്,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്.

● എസ്എസ്എൽസി പരീക്ഷാഫലം ബുധൻ പകൽ മൂന്നിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട്‌ നാലോടെ ഫലം വെബ്സൈറ്റുകളിലും പിആർഡി ലൈവ് ആപ്പിലും സഫലം 2024 മൊബൈൽ ആപ്പിലും  ലഭിക്കും. ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി ഫലവും പ്രഖ്യാപിക്കും.

● സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

● കെ സ്മാർട്ടിലൂടെ ഏഴ് രേഖകൾക്ക് തുല്യമായ കെട്ടിട സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. ഉടമസ്ഥത, കെട്ടിടത്തിന്റെ കാലപ്പഴക്കം, വിസ്തീർണം, മേൽക്കൂരയുടെ തരം, ഏതു വിഭാഗത്തിലാണ് കെട്ടിടത്തിന് നികുതി ഇളവ്, നികുതി കുടിശ്ശിക ഇല്ലെന്നതിന്റെ രേഖ, നികുതി വിശദാംശങ്ങൾ എന്നിവയാണ് ഈ ഒറ്റ സർട്ടിഫിക്കറ്റിൽ ലഭിക്കുക.

● രൂക്ഷമായ പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ കാരണം രാജ്യത്തെ കുടുംബങ്ങളുടെ ചെലവ് കുതിച്ചുയരുന്നു. ഇതിന്റെ ഫലമായി കുടുംബ സമ്പാദ്യം ഗണ്യമായി ഇടിയുന്നതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

● മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

● ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ ഉറപ്പ് നല്‍കണമെന്ന് സുപ്രീംകോടതി. നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് കെജ്രിവാള്‍ കോടതിക്ക് ഉറപ്പ് നല്‍കി. അതിനിടെ, ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സുപ്രീം കോടി വ്യാഴാഴ്ചത്തേക്ക് മാറ്റി.

● ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി. ഡൽഹിയോട് 20 റൺസിനാണ് രാജസ്ഥാന് പരാജയപ്പെട്ടത്. ഡൽഹിക്കെതിരെ 222 വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 201ൽ അവസാനിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0