നിർത്തിയിട്ടിരുന്ന കാറില്‍ മിനി ലോറി ഇടിച്ചുകയറി; രണ്ടര വയസുകാരൻ മരിച്ചു ... #Accident


 കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ പാലക്കുളത്ത് വാഹനാപകടം. ഒരു മരണവും 8 പേർക്ക് പരിക്കും. വടകര സ്വദേശി മുഹമ്മദ് ഈസ എന്ന രണ്ടര വയസ്സുകാരനാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാറില്‍  മിനി ലോറി ഇടിക്കുകയായിരുന്നു. സ്ത്രീകളടക്കം ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂരിൽ നിന്നും  കോഴിക്കോട് പോകുന്ന ഭാഗത്താണ്  വാഹനങ്ങൾ നിര്‍ത്തിയിട്ടിരുന്നത് . ഇതിനിടെ അമിതവേഗതയിലെത്തിയ ലോറി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. കാറിന് പുറത്ത് ആളുകൾ നിന്നിരുന്നതിനാൽ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

MALAYORAM NEWS is licensed under CC BY 4.0