അറബിക്കടലില്‍ ഭൂചലനം;4.5 തീവ്രത രേഖപ്പെടുത്തി.... #Rain_Alert

കൊച്ചി:അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 8:56 ഓടെ ഭൂചലനം ഉണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.

മാലിദ്വീപിൻ്റെയും ലക്ഷദ്വീപിൻ്റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് പത്ത് കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം മാലദ്വീപിൽ നിന്നും 216 കിലോ മീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. മാലദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രത ഇല്ലെന്നാണ് സ്വകാര്യ നിരീക്ഷണ കേന്ദ്രം മെറ്റ്ബീറ്റ് വെതര്‍ അറിയിക്കുന്നത്.


MALAYORAM NEWS is licensed under CC BY 4.0