ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 07 മെയ് 2024 #NewsHeadlines

● മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇടക്കാല ജാമ്യം കൊടുക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

● സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റ് ആണ്. പീക് ആവശ്യകതയും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ പീക് ആവശ്യകത 5482 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയത്.

● സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.

● സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

● നഴ്‌സിങ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.

● ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റകൾ ചത്തൊടുങ്ങിയതോടെ രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. കെനിയയില്‍ നിന്നാണ് ഇത്തവണ ചീറ്റകളെ എത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

● മുഖ്യമന്ത്രിക്കും മകൾക്കും എതിരായി മാത്യു കുഴൽനാടൻ കൊടുത്ത ഹർജി തെളിവുകൾ ഇല്ലെന്ന കാരണത്താൽ വിജിലൻസ് കോടതി തള്ളി.

● പത്ത്‌ സംസ്ഥാനത്തും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 94 ലോക്‌സഭാ മണ്ഡലത്തിൽ ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌. 1351 സ്ഥാനാർഥികൾ രംഗത്തുണ്ട്‌.

● ഇന്ത്യൻ വംശജയും നാസാ സഞ്ചാരിയുമായ സുനിതാ വില്ല്യംസിന്റെ മൂന്നാമത്‌ ബഹിരാകാശ ദൗത്യം ചൊവ്വാഴ്‌ച. ഇന്ത്യൻ സമയം രാവിലെ 8.30ന്‌ യുഎസിലെ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന്‌ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകം കുതിക്കും.

● ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റിന്റെ ജയം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0