● സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
2024 മെയ് 07 വരെ സാധാരണയെക്കാള്‍ 2 – 4°C കൂടുതൽ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പ് അറിയിക്കുന്നു.
● മൂന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവർത്തനങ്ങൾ ഞായറാഴ്‌ച അവസാനിച്ചു. ചൊവ്വാഴ്‌ച 12 സംസ്ഥാനങ്ങളിലായി 94 ലോക്‌സഭാ മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും.
● സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആരംഭിച്ചത് 2,44,702 സംരംഭങ്ങളെന്ന് റിപ്പോർട്ടുകൾ. ദേശീയതലത്തിൽ എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ പദ്ധതിയാണ് സംരംഭക വര്‍ഷം.
● കായംകുളം പുനലൂര്‍ റോഡില്‍ കാറില്‍ സാഹസിക യാത്രനടത്തിയ അഞ്ചു
യുവാക്കള്‍ക്കും ശിക്ഷ സാമൂഹിക സേവനം. മാവേലിക്കര ജോയിന്റ് ആര്‍ടിഒയുടേതാണ്
നടപടി. ആലപ്പുഴ മെഡിക്കല്‍ കോളജിലും പത്തനാപുരം ഗാന്ധിഭവനിലും കൂടി ഏഴ്
ദിവസം സന്നദ്ധ സേവനം നടത്തണം.
● ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള പോഷകാഹാര ഉത്പന്നങ്ങളില്‍ ഉയര്‍ന്ന
അളവില്‍ പഞ്ചസാര ചേര്‍ക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്ന് വിദഗ്ധര്‍.
● ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ്
കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ
16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി.