ഹോസ്റ്റല്‍ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു; ആത്മഹത്യയെന്ന് സൂചന ... #Crime_News


 
കോഴിക്കോട് ചാത്തമംഗലം എൻഐടിയിൽ വിദ്യാർഥി ഹോസ്റ്റലിൽ നിന്ന് വീണ് മരിച്ചു. മുംബൈ സ്വദേശി ലോകേശ്വരനാഥ് (20) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ആറാം നിലയിൽ നിന്നാണ് ലോകേശ്വർനാഥ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുംബൈയിലുള്ള മാതാപിതാക്കൾക്ക്
മെസ്സേജ് അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. മെസ്സേജ്  കണ്ടയുടൻ രക്ഷിതാക്കൾ കോളേജ് അധികൃതരെ വിളിച്ച് വിവരം അറിയിച്ചു. എന്നാൽ അപ്പോഴേക്കും ലോകേശ്വർനാഥ് കെട്ടിടത്തിൽ നിന്ന് ചാടിയിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.