ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 മെയ് 2024 #NewsHeadlines

● മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റിയുടെ  ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം.

● കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കൊവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക.

● ദില്ലി മദ്യ നയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതതില്‍ ഇഡിയോട് വിശദീകരണം തേടി സുപ്രീം കോടതി. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കെജ്രിവാളിനെ അറസ്‌റ് ചെയ്തത് എന്തിനെന്ന് കോടതി ചോദിച്ചു.

● പാലക്കാട്ട്‌ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ വ്യാഴംവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥാ വകുപ്പ്.

● ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍.  രോഹിത് ശര്‍മ്മയാണ് നായകന്‍. ഉപനായകനായി ഹര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിച്ചു.

● തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

● സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. 113.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെഎസ്ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദ്യുതി ഉപയോഗിക്കുന്നതിൽ ജനങ്ങൾ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

● സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം.

● ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് എൽഡിഎഫ്‌ കൺവീനർ ഇപി ജയരാജൻ.

● ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിനു ജയം. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ അവസാന ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0