പ്രിയപ്പെട്ട തൊഴിലാളികളെ, ഇന്ന് നമ്മുടെ ദിവസമാണ്. അധ്വാനിക്കുന്നവരുടെ, സ്വന്തം അധ്വാനത്തിന്റെ വില കൊണ്ട് വയറു നിറക്കുന്നവരുടെ ദിവസം. നമ്മളാണ് ഈ ലോകം സൃഷ്ടിച്ചത്, നമ്മളാണ് ഇന്നിനെ ഇന്നാക്കി മാറ്റിയത്.
മെയ് ദിനം നമുക്ക് മുൻപേ കടന്നു പോയവരെ കുറിച്ചുകൂടി ചിന്തിക്കുവാൻ ഉള്ളതാണ്. മനുഷ്യരെന്ന പരിഗണന ഇല്ലാതെ മാടിനെ പോലെ പണിയെടുപ്പിച്ച മുതലാളിത്വത്തിന് നേരെ നെഞ്ചു വിരിച്ച്, തലയുയർത്തി എഴുന്നേറ്റു നിന്ന് പോരാടിയ നമ്മുടെ പൂർവികർ, അവർ നേടിത്തന്ന സൗകര്യങ്ങൾ, അവകാശങ്ങൾ ഇന്നും നാം അനുഭവിക്കുന്നു.
ആധുനിക കാലത്തും തൊഴിലിടങ്ങളിൽ തൊഴിലാളിൽ നേരിടുന്ന പ്രശ്നങ്ങളെയും അവകാശ ധ്വംസനങ്ങളേയും നേരിടാൻ, അവകാശങ്ങളെ സംരക്ഷിക്കാൻ, തൊഴിലാളികൾ എല്ലാവരും ഒറ്റകെട്ടാണെന്നും അവകാശങ്ങൾക്കായി ഒന്നിച്ച് നിൽക്കുമെന്നും ലോകത്തിന് മുന്നിൽ ആത്മവിശ്വാസത്തോടെ വിളച്ചു പറയുവാനുള്ള ദിനമായി ഈ ദിനത്തെ കാണുക.
തൊഴിലാളി ദിന ആശംസകളോടെ,
മലയോരം ന്യൂസ്