സ്റ്റുഡന്റ് വിസയ്ക് പരിധി ഏർപ്പെടുത്തി കാനഡ... #Worldnews

കാനഡ വിദേശ വിദ്യാർത്ഥി വിസകൾക്ക് പരിധി പ്രഖ്യാപിച്ചു. 2 വർഷത്തെ പരിധി പ്രഖ്യാപിച്ചു. രാജ്യത്ത് പാർപ്പിട സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച്, വിദേശ വിദ്യാർത്ഥികളുടെ എണ്ണം താൽക്കാലികമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചു.

  പരിധിയുടെ ഭാഗമായി, 2024ൽ പുതിയ പഠന വിസകളിൽ 35 ശതമാനം കുറവുണ്ടാകുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. 2024ൽ 3,64,000 പുതിയ വിസകൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ഏകദേശം 5,60,000 പഠന വിസകൾ അനുവദിച്ചു. രണ്ട് വർഷത്തേക്ക് പരിധി നിലനിൽക്കുമെന്നും 2025ൽ നൽകിയ പെർമിറ്റുകളുടെ എണ്ണം ഈ വർഷാവസാനം പുനർനിർണയിക്കുമെന്നും മാർക്ക് മില്ലർ പറഞ്ഞു.

  മതിയായ സൗകര്യങ്ങളില്ലാതെ വിദേശ വിദ്യാർത്ഥികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും മതിയായ നിലവാരമുള്ള വിദ്യാഭ്യാസമില്ലാതെ കാനഡയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മോശമായി ചിത്രീകരിച്ച് മടങ്ങുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറയുന്നു.

  വിദേശ വിദ്യാർത്ഥികൾക്ക് രാജ്യത്ത് വർക്ക് പെർമിറ്റ് നേടാനുള്ള യോഗ്യതയും നിയന്ത്രിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ളവരെയാണ് പുതിയ നീക്കം കൂടുതലായും ബാധിക്കുക. 2022-ൽ 3,19,000 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്ന് കാനഡയിലെത്തി.
MALAYORAM NEWS is licensed under CC BY 4.0