പാലക്കാട്ടെ കെട്ടിടനിർമാണത്തൊഴിലാളി നരേന്‍റെ 'പെരിയോനേ ഗാനം'; ഒറ്റ ദിവസം കൊണ്ട് മില്യൺ ക്ലബ്ബിൽ കയറി...#Million Views


 ആടു ജീവിതത്തിലെ പെരിയോണെ എന്ന ഗാനം പാടി ഒറ്റ ദിവസം കൊണ്ട് മില്യൺ ക്ലബ്ബിൽ ഇടംപിടിച്ചു പാലക്കാട്ടുകാരൻ. പുലാപ്പറ്റ സ്വദേശിയും നിർമാണത്തൊഴിലാളിയുമായ നരേൻ പാട്ടുകളിലൂടെ മനസ്സ് കീഴടക്കുകയാണ്. നജീബിൻ്റെ ദുരിതം മരുഭൂമിയിലാണെങ്കിൽ നരേൻ പാലക്കാടിൻ്റെ പൊള്ളുന്ന ചൂടിനെ അതിജീവിക്കുകയാണ്.

തൻ്റെ പാട്ട് സിനിമയുടെ അണിയറപ്രവർത്തകർക്ക് മുന്നിൽ എത്തിക്കണമെന്ന് നരേൻ പറയുന്നു. ഒരു ദിവസം കൊണ്ട് 1.3 ദശലക്ഷം ആളുകൾ ഇത് കണ്ടു. അതൊരു വലിയ സന്തോഷമാണ്. പാടാൻ അറിയില്ല. പക്ഷേ ആ അംഗീകാരം വളരെ വലുതാണെന്ന് നരേൻ പറയുന്നു. സംഗീതമാണ് മറുമരുന്ന്. സുഹൃത്തുക്കളും അവരുടെ പിന്തുണയുമാണ് നരേന് പാട്ടിൽ മുന്നേറാൻ കരുത്ത്. പാട്ട് തന്നെ സന്തോഷവും സങ്കടവും നിറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു.

നവമാധ്യമങ്ങളിലൂടെ വൈറലായ ശബ്ദത്തിൻ്റെ ഉടമയെ തേടി വിദേശത്തുനിന്നും വിളിച്ചു. പാട്ടിൻ്റെ ശാസ്ത്രീയ വഴികളൊന്നും പിന്തുടരാത്ത ഗായകൻ്റെ ഈണം നവമാധ്യമങ്ങളിൽ തരംഗമാകുന്നു. കെട്ടിടനിർമാണത്തൊഴിലാളിയായ നരേൻ വെയിൽ കാലാവസ്ഥയെ അവഗണിച്ച് ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിലാണ്.

MALAYORAM NEWS is licensed under CC BY 4.0