എക്സിൽ ഇനി ഒന്നും സൗജന്യമല്ല ; പോസ്റ്റ്‌, ലൈക്ക്, റിപ്ലൈ ചെയ്യുന്നതിന് പണമിടാക്കും...#Technology

 എക്സ് സൗജന്യ സേവനങ്ങൾ അവസാനിപ്പിക്കാൻ പോകുന്നു. അക്കൗണ്ട് തുറക്കുന്ന പുതിയ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാനാണ് കമ്പനിയുടെ പദ്ധതി. ലൈക്ക്, പോസ്റ്റ്, റിപ്ലൈ, ബുക്ക്മാർക്ക് എന്നിവയ്ക്ക് ചെറിയ തുക ഈടാക്കാനാണ് എക്സിൻ്റെ പുതിയ തീരുമാനം.

ഇലോൺ മസ്‌കാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. എക്‌സിൽ ഷെയർ ചെയ്ത പോസ്റ്റിലൂടെയാണ് എലോൺ മസ്‌ക് ഉപയോക്താക്കൾക്ക് സൂചന നൽകുന്നത്.എക്‌സ് ഡെയ്‌ലി എന്ന എക്‌സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റിന് മറുപടിയായാണ് എലോൺ മസ്‌കിൻ്റെ പോസ്റ്റ്. തട്ടിപ്പ് കുറയ്ക്കാനും മികച്ച അനുഭവം നൽകാനുമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാൽ പണം എപ്പോൾ നൽകുമെന്നോ എത്ര തുക നൽകുമെന്നോ മസ്ക് വെളിപ്പെടുത്തിയിട്ടില്ല.

എക്‌സിൽ  വിവരങ്ങളും അക്കൗണ്ടുകളും പിന്തുടരുന്നതിനും തിരയുന്നതിനും നിരക്കുകളൊന്നുമില്ല. ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഇല്ലാതാക്കാനാണ് എക്‌സിൽ ഈ പുതിയ മാറ്റം കൊണ്ടുവരാൻ പോകുന്നതെന്ന് മസ്‌ക് പറയുന്നു.