സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6795 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിൻ്റെ വില 54,360 രൂപയിൽ തുടരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5690 രൂപയാണ് വില.
പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് തൽക്കാലം ശമനമുണ്ടായെങ്കിലും സ്വർണവില ഇപ്പോഴും ഉയർന്നതാണ്. അന്താരാഷ്ട്ര സ്വർണ വില 2387 യുഎസ് ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.53ലുമാണ്. പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ലേബർ ചാർജും ജിഎസ്ടിയും ഉൾപ്പെടെ 59000 രൂപ നൽകണം. ഗ്രാമിന് 6795 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിൻ്റെ വില 54,360 രൂപയിൽ തുടരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5690 രൂപയാണ് വില.