പൂരാവേശത്തിൽ തൃശൂർ..; സാമ്പിൾ വെടിക്കെട്ട് ഇന്ന്... #Trissurpooram


 തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി ഏഴിന് പാറമേക്കാവ് വിഭാഗം ആദ്യം കരിമരുന്ന് പ്രയോഗം നടത്തും. അതിനുശേഷം തിരുവമ്പാടിയും പടക്കം പൊട്ടിക്കും. ഇരുകൂട്ടർക്കും ഇത്തവണ വെടിക്കെട്ടിൻ്റെ ചുമതല ഒന്നുതന്നെയാണെന്നത് മറ്റൊരു പ്രത്യേകതയാണ്.

നൂറ്റാണ്ടുകൾ നീളുന്ന തൃശൂർ പൂരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് തിരുവമ്പാടിക്കും പാറമേക്കാവിനും വെടിക്കെട്ടിന് ഒരാൾ ചുക്കാൻ പിടിക്കുന്നത്. തൃശൂർ മുണ്ടത്തിക്കോട് സ്വദേശി പി.എം.സതീശനാണ് ഇരുവിഭാഗത്തിൻ്റെയും കരിമരുന്ന് പ്രയോഗത്തിൻ്റെ ചുമതല. ഇന്ന് രാത്രി 7:30 ന്. പാറമേക്കാവ് വിഭാഗമാണ് ആദ്യം കരിമരുന്ന് പ്രയോഗം നടത്തുന്നത്. തുടർന്ന് തിരുവമ്പാടി വിഭാഗവും പടക്കം പൊട്ടിക്കും. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ടിന് നേതൃത്വം നൽകിയത് സതീശനായിരുന്നു.

നിലയമിട്ട്, പല നിറത്തിലുള്ള അമിട്ടുകൾ, തോക്ക്, ദിഗ്മിന്നി, വെടിക്കെട്ട് തുടങ്ങിയവ കരിമരുന്ന് പ്രയോഗത്തിൽ ഉണ്ടാകും. സാമ്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ തേക്കിൻകാട് മൈതാനത്ത് അവസാനഘട്ടത്തിലാണ്. ഏപ്രിൽ 20-ന് പുലർച്ചെ മൂന്നിന് പ്രധാന വെടിക്കെട്ട്. സ്വരാജ് റൗണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ പെസോയും പോലീസും പ്രകാരം. പ്രസ്തുത സ്ഥലങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് വെടിക്കെട്ട് കാണാനാകും. പൂരത്തിൻ്റെയും വെടിക്കെട്ടിൻ്റെയും പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് തൃശൂർ നഗരം. രാവിലെ മുതൽ സ്വരാജ് റൗണ്ടിൽ വാഹന പാർക്കിങ് നിരോധിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0