നടപടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിലോടുന്ന 25 ലേറെ ബസുകള്‍ക്ക് ധര്‍മ്മശാലയില്‍ നിന്നും ചെറുകുന്ന് തറ പോകുവാന്‍ നിലവില്‍ അഞ്ച് കിലോമീറ്ററോളം കൂടുതല്‍ ഓടേണ്ട സാഹചര്യമാണ്.
അതിനാല്‍ ബസ് നിശ്ചയിച്ച സമയത്തിനുള്ളില്‍ ഓടിയെത്തുവാന്‍ പറ്റാത്തതും ബസ് ജീവനക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്.
ഡീസല്‍ ചെലവ് തന്നെ ഏതാണ്ട് പത്ത് ലിറ്ററോളം അധികം വരുന്നുണ്ട്.
അതിനാല്‍ ബസ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സൗകര്യം മാനിച്ച് ധര്‍മ്മശാലയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സ്വകാര്യ ബസ് ജീവനക്കാര്‍ ഇന്ന് ബസ് സര്‍വീസ് നിര്‍ത്തിവെച്ചുകൊണ്ട് പ്രതിഷേധിക്കുന്നത്.
അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും ബസ് ജീവനക്കാര്‍ അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.