ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസിന് വിജയം. മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിൻ്റെ വിജയം. 143 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ഗുജറാത്തിൻ്റെ സീസണിലെ നാലാമത്തെ വിജയമാണിത്.
ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനായി രാഹുൽ തെവാട്ടിയ 36 റൺസും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 35 റൺസും നേടി. പഞ്ചാബ് 142 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ സായ് കിഷോറാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. എട്ടാം മത്സരത്തിലെ ആറാം തോൽവിയോടെ പഞ്ചാബിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ സങ്കീർണമായിരിക്കുകയാണ്.