ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയില്‍ ജീവന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്നതിനിടെ മനുഷ്യന് ചെയ്യാന്‍ ഇനിയും ഏറെയുണ്ട് എന്ന ഓര്‍മ്മ പെടുത്തലുമായി മറ്റൊരു ഭൗമദിനം കൂടി വന്നെത്തിയിരിക്കുന്നു .ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാനും വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തുവയ്ക്കാനുള്ള ഓര്‍മ്മപെടുത്തലാണ് ഓരോ ഭൗമ ദിനവും.ഭൂമിയെ സംരക്ഷിക്കുക എന്നതാണ് ഭൗമദിനത്തിൻ്റെ ലക്ഷ്യം.
ഭൂമിയുടെ നിലനിൽപ്പ് മനുഷ്യൻ്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു. പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ
1970 ഏപ്രില്‍ 22-നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം
ആചരിച്ചത്. . ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഭൂമിയുടെ താപനില നാല് ഡിഗ്രിയെങ്കിലും വർധിക്കുമെന്ന് യുഎൻ പഠനസംഘത്തിൻ്റെ മുന്നറിയിപ്പ്.
പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ പുറത്തുവരുന്ന കാർബണാണ് അനുദിനം വർദ്ധിക്കുന്ന താപനിലയ്ക്ക് പിന്നിലെ പ്രധാന കാരണം. ഈ കാർബൺ അന്തരീക്ഷത്തിൽ അവശേഷിക്കുന്നു, കാടുകളും മറ്റ് സസ്യജാലങ്ങളും ആഗിരണം ചെയ്യാൻ ആവശ്യമായി വരുന്നു.
പ്രകൃതിയിലേക്കുള്ള തിരിച്ചുവരവ് മാത്രമാണ് ഈ പ്രതിസന്ധിക്ക് പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമുള്ള ആഗോള ശ്രമങ്ങളിലാണ് ഇന്ന് ലോകത്തിൻ്റെ പ്രതീക്ഷ. ഭാവി തലമുറയുടെ ഇത്തരം കൊള്ളരുതായ്മകൾ തിരുത്തുക എന്നതാണ് ഭൗമദിനത്തിൻ്റെ ലക്ഷ്യം