"സുരക്ഷിതയാണ് ഒരാഴ്ച്ചകൊണ്ട് മോചിതരായേക്കും" ; കുടുംബവുമായി സംസാരിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി... #keralanews

ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളിയായ ആനി ടെസ്സ കുടുംബവുമായി സംസാരിച്ചു. 
  ആനി ടെസ്സ സുരക്ഷിതയാണെന്ന് പിതാവ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണ്. ഫോൺ പിടിച്ചെടുത്തതല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ആനി ടെസ്സ പറഞ്ഞു.

  കോഴിക്കോട് സ്വദേശി ശ്യാംനാഥും വീട്ടുകാരുമായി സംസാരിച്ചതായി വീട്ടുകാർ അറിയിച്ചു.
MALAYORAM NEWS is licensed under CC BY 4.0