തടിക്കടവ് ഗവ. ഹൈസ്കൂളിൽ ഇഫ്താർ സംഗമം... #Ifthar
By
News Desk
on
ഏപ്രിൽ 09, 2024
തടിക്കടവ് : തടിക്കടവ് ഗവ. ഹൈസ്കൂളിൽ ഇഫ്താർ സംഗമം നടന്നു. തടിക്കടവ് ജുമ മസ്ജിദ് ഖത്തീബ് ഷുഹൈബ് ബാഖവി, കരുണാപുരം സെൻ്റ് മേരീസ് സെമിനാരി വികാരി ഫാദർ ജിയോ പുളിക്കൽ എന്നിവർ വിശിഷ്ടാതിഥികളായി. ഹെഡ്മാസ്റ്റർ നൈന പുതിയ വളപ്പിൽ, വാർഡ് മെമ്പർ മനു തോമസ്, എസ്.എം.സി ചെയർമാൻ സി.എം ഹംസ, വികസന സമിതി ചെയർമാൻ കെ.ജെ ജോസഫ്, ഷാനി വികാസ് , റോബിൻ ജോസ് എന്നിവർ സംസാരിച്ചു.