യുഎഇയിൽ കനത്ത മഴ ;നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി... #Gulfnews

 


യുഎഇയിൽ കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബൈയുടെ എഫ്ഇസഡ് 454, ഇൻഡിഗോയുടെ 6ഇ 1475, ഇൻഡിഗോയുടെ ഇകെ 533 എന്നിവ റദ്ദാക്കി.

മഴയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് ദുബായ് ടെർമിനലിലെ സാങ്കേതിക തകരാറുകൾ കാരണം സർവീസുകൾ റദ്ദാക്കി. മഴക്കെടുതിയുടെ അടിസ്ഥാനത്തിലായിരിക്കും പുനഃക്രമീകരണം സംബന്ധിച്ച അന്തിമ തീരുമാനം.

അതേ സമയം യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായി റിപ്പോർട്ട്. നിലവിൽ അൽഐനിൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റിടങ്ങളിലെ മുന്നറിയിപ്പ് പിൻവലിച്ചു. അജ്മാൻ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കും.

MALAYORAM NEWS is licensed under CC BY 4.0