സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു.... #Goldrate

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,765 രൂപയായി.
  പവന് 240 രൂപ കുറഞ്ഞ് 54,120 രൂപയാണ് ഇന്നത്തെ വില. വില കുറയുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്താൽ വിവാഹ പാർട്ടികളുടെ നഷ്ടം കുറയ്ക്കാനാകുമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
 ആഘോഷങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കും സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസമാകും. ഇസ്രയേൽ-ഇറാൻ യുദ്ധഭീഷണി കുറഞ്ഞതാണ് സ്വർണവില കുറയാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 9.9 ഡോളർ ഉയർന്ന് 2,376 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.