ആശങ്കയൊഴിയുന്നു; UAEയിൽ മഴ പൂർണ്ണമായി മാറി ... #GulfNews

 


യുഎയിൽ ആശങ്കയൊഴിയുന്നു മഴ പൂർണ്ണമായി മാറി.  നഗരത്തിലെ വേട്ടക്കെട്ടുകൾ നീക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ദുബായ് വിമാനത്താവളത്തിൻ്റെ ടെർമിനൽ 1 ഭാഗികമായി തുറന്നു. യുഎഇയിൽ 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇന്നലെ കാലാവസ്ഥ മാറി ആകാശം തെളിഞ്ഞു.

വിമാന സർവീസുകൾ സാധാരണ നിലയിലല്ലെങ്കിലും ഉടൻ തന്നെ എല്ലാം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. റെക്കോർഡ് മഴ പെയ്തതിന് പിന്നാലെ, ജനജീവിതം ദുസ്സഹമാക്കിയ വെള്ളക്കെട്ടിന് ശേഷം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് രാജ്യവ്യാപകമായി പഠനം നടത്താനൊരുങ്ങി യുഎഇ. അടിസ്ഥാന സൗകര്യങ്ങൾ പഠിക്കാൻ രാഷ്ട്രപതി നിർദേശം നൽകി.



ദുരിതബാധിതരായ എല്ലാ കുടുംബങ്ങൾക്കും പൂർണ പിന്തുണ നൽകാൻ രാഷ്ട്രപതി അധികാരികളോട് നിർദേശിച്ചു. പൗരനെന്നോ പ്രവാസിയെന്നോ വ്യത്യാസമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ രാജ്യത്തിൻ്റെയും ജനങ്ങളുടെയും ശക്തി വെളിപ്പെടുത്തുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

അതേസമയം, വിമാനത്താവളങ്ങൾ സാധാരണ നിലയിലായിട്ടില്ല. കേരളത്തിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പല വിമാനങ്ങളും റദ്ദാക്കിയത് ഇതര സംസ്ഥാനക്കാരെയും ദുരിതത്തിലാക്കി. എമിറേറ്റ്സ് എയർലൈൻസ് പാസഞ്ചർ ചെക്ക്-ഇൻ താൽക്കാലികമായി നിർത്തിവച്ചത് ഇന്ന് രാവിലെ 9 മണി വരെ നീട്ടി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0