പിവിആർ ഗ്രൂപ്പും നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചു ... #FilmNews
By
News Desk
on
ഏപ്രിൽ 20, 2024
നിർമ്മാതാക്കളുമായുള്ള തർക്കം പിവിആർ ഗ്രൂപ്പ് പരിഹരിച്ചു. വെർച്വൽ ഫീസിനെച്ചൊല്ലിയായിരുന്നു തർക്കം. ഇന്ത്യയിലെ എല്ലാ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാമെന്ന് ധാരണയായി. ഏപ്രിൽ 11ന് ഇന്ത്യയിലെ എല്ലാ സ്‌ക്രീനുകളിലും മലയാളം സിനിമകളുടെ ബുക്കിംഗ് പിവിആർ ബഹിഷ്‌കരിച്ചു. 11ന് പുറത്തിറങ്ങിയ മൂന്നിലധികം മലയാളം സിനിമകളുടെ പിവിആർ ഷോകൾ താൽക്കാലികമായി നിർത്തിവച്ചു.
സിനിമകൾ പ്രൊജക്ട് ചെയ്യുന്ന കണ്ടൻ്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയുമായുള്ള തർക്കത്തെ തുടർന്നാണ് പിവിആർ സ്‌ക്രീനുകളിൽ മലയാളം സിനിമകളുടെ പ്രദർശനം നിർത്തിവച്ചത്. ഭീമമായ തുക നൽകാതിരിക്കാൻ നിർമ്മാതാക്കൾ ഇതിനായി സ്വന്തം സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ പിവിആർ തയാറാകാത്തതാണ് തർക്കത്തിന് കാരണം.