ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി; പ്രതി പിടിയിൽ... #Crime

 


എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് 7.5 കോടി തട്ടിയെടുത്തയാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജാണ് തൃപ്പൂണിത്തുറ പോലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പെടെയുള്ള വിദേശ കമ്പനികളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

350 പേരിൽ നിന്നായി രണ്ട് ലക്ഷം രൂപ വീതവും ഏഴരക്കോടി രൂപയുമാണ് കവർന്നത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജാണ് ഹിൽപാലസ് പോലീസിൻ്റെ പിടിയിലായത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. സൂരജിൻ്റെ കൂട്ടാളികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.