ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന്‍ കെകെ ശൈലജ പറഞ്ഞു. തൻ്റെ പ്രവർത്തനമെന്താണെന്ന് ആ വിഭാഗത്തിന് നന്നായി അറിയാം. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണ് വ്യക്തിഹത്യ നടക്കുന്നത്. എന്തുകൊണ്ടാണ് നേതാക്കൾ ഇതുവരെ പ്രവർത്തകരെ തള്ളിപ്പറയാത്തത്?
സൈബർ ദുരുപയോഗ പരാതിയിൽ ഷാഫി പറമ്പിൽ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറച്ചുവെക്കാനാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. ഇതിൻ്റെ ഭാഗമായാണ് ഡിജിപിക്ക് നൽകിയ പരാതി. ഇല്ലാത്ത കാര്യങ്ങൾ പറയുന്ന ആളല്ല താനെന്നും സൈബർ ദുരുപയോഗത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.
വ്യാജ വീഡിയോയുടെ പേരിലാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ.കെ ചൂണ്ടിക്കാട്ടി. ശൈലജയ്ക്കും എംവി ഗോവിന്ദനുമെതിരെ ഷാഫി ഇന്നലെ ഡിജിപിക്ക് പരാതി നൽകി. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.