ഷാഫി പറമ്പിനെതിരെ സൈബർ ദുരുപയോഗം നടത്തിയതിന് സിപിഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചരണം നടത്തിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അജീഷിനെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. യുഡിഎഫിൻ്റെ പരാതിയെ തുടർന്നാണ് നടപടി.ഫേസ്ബുക്കിലൂടെ വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിലിനേയും മുസ്ലീം സമുദായത്തേയും അപമാനിച്ചെന്നാണ് പരാതി. ഷാഫി പറമ്പിലിനേയും മുസ്ലീം സമുദായത്തേയും അവഹേളിക്കുന്ന പോസ്റ്റുകൾ ഇടുകയും സമൂഹത്തിൽ രാഷ്ട്രീയ ഗ്രൂപ്പുകൾ തമ്മിൽ സ്പർദ്ധയും കലഹവും ഉണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.