അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ... #Crime

 


അനക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലെത്തിയ യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തി.
ബംഗളൂരു കസ്റ്റംസിൻ്റെ എക്‌സ് പോസ്റ്റിലൂടെയാണ് വാർത്ത പുറത്ത് വന്നത്. അനാക്കോണ്ട കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സൂചന .

MALAYORAM NEWS is licensed under CC BY 4.0