പൗരത്വ നിയമഭേദഗതി വോട്ടിനെ സ്വാധീനിക്കും... #Election

പൗരത്വ ഭേദഗതി നിയമം വോട്ടിനെ ബാധിക്കുമെന്ന് കണ്ണൂരിലെ വോട്ടർമാർ. മണ്ഡലത്തിലെ 70.2 ശതമാനം പേരും 24ലെ തിരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. ബാക്കിയുള്ള 29.8 ശതമാനം പേർ എതിർ അഭിപ്രായക്കാരാണ്.

  പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്നും കണ്ണൂർ പറയുന്നു. പ്രതികരിച്ചവരിൽ 42.6 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. 38.7 ശതമാനം പേർക്ക് അറിയില്ല, 18.7 ശതമാനം പേർ വേട്ടയാടുന്നില്ല.

രാജ്യം ആരു ഭരിക്കും എന്ന ചോദ്യത്തിൽ എൻഡിഎയും ഇന്ത്യയുടെ മുന്നണിയും ഏതാണ്ട് ഒരേ നിലപാടിലാണ്. 39.2 ശതമാനം പേർ എൻഡിഎയ്‌ക്കൊപ്പവും 38.7 ശതമാനം പേർ ഇന്ത്യയ്‌ക്കൊപ്പവുമാണ്. 1.8 ശതമാനം പേർ മറ്റുള്ളവർ ഭരിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 20.3 ശതമാനം പേർക്ക് അഭിപ്രായമില്ല.
  

  മണ്ഡലത്തിൽ യുഡിഎഫിലെ കെ സുധാകരൻ എൽഡിഎഫിലെ എംവി ജയരാജനെ പരാജയപ്പെടുത്തുന്നു. സുധാകരൻ വിജയിക്കുമെന്ന് 45.5 ശതമാനം പേരും എംവി ജയരാജൻ വിജയിക്കുമെന്ന് 43.8 ശതമാനം പേരും പറഞ്ഞു. 9.4 ശതമാനം പിന്തുണയുമായി എൻഡിഎയുടെ സി രഘുനാഥ് ഏറെ പിന്നിലാണ്. 1.3 ശതമാനം പേർ മറ്റാരെങ്കിലും വിജയിക്കുമെന്ന് കരുതുന്നു.
MALAYORAM NEWS is licensed under CC BY 4.0