കിഫ്‌ബി കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി തോമസ് ഐസക്. രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ പവിത്രതയാണ് കോടതി ഉയർത്തിപ്പിടിച്ചതെന്നും തോമസ് ഐസക് പറഞ്ഞു. ഇത് അട്ടിമറിക്കാനാണ് ഈ തിരഞ്ഞെടുപ്പ് സമയത്ത് ഇഡി എന്നെ വിളിപ്പിക്കുന്നതെന്നും വിധി പകർപ്പിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് കേസിൽ ലോക്സഭാ സ്ഥാനാർത്ഥി തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി. സ്ഥാനാർത്ഥിയെ ഉപദ്രവിക്കരുതെന്ന് ഇഡിയോട് നിർദ്ദേശിച്ച കോടതി കേസിൻ്റെ ഹർജി മെയ് 22 ലേക്ക് മാറ്റി.
തെരഞ്ഞെടുപ്പിന് ശേഷം ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തോമസ് ഐസക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം കേസ് ഇഡി അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.