പ്രതിസന്ധികളിൽ കൂടെ നിന്നവരുടെ കൂടെ എന്നും ഉണ്ടാകും ; ലോക്സഭാ ഇലക്ഷനിൽ എൽഡിഎഫിന് പിന്തുണയെന്ന്‌ യാക്കോബായ സഭ. #Election #LDF

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യാക്കോബായ സഭ എൽഡിഎഫിനെ പിന്തുണക്കുമെന്ന് മെത്രാപൊലീത്ത.  സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരോട് സഹായം തിരികെ നൽകാൻ സഭാ നേതൃത്വം ആഹ്വാനം ചെയ്തു.  മലങ്കര മെത്രാപ്പോലീത്ത ജോസഫ് ഗ്രിഗോറിയസ് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് നിലപാട് വ്യക്തമാക്കിയത്.  മുഖ്യമന്ത്രിയുടെ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് മലങ്കര മെത്രാപ്പോലീത്തയുടെ നിലപാട്.  മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതായി ജോസഫ് ഗ്രിഗോറിയസ് പറയുന്നു.

സഭയ്ക്കും ജനങ്ങൾക്കും പലതരത്തിലുള്ള പ്രശ്നങ്ങൾ സംഭവിച്ചപ്പോഴും കൂടെ നിന്നത് ഇടത്തുപക്ഷമാണ്, മാത്രമല്ല മുഖ്യമന്ത്രി നേരിട്ടും പല സന്ദർഭങ്ങളിലും കൂടെ നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും യാക്കോബായ സഭ സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0