ഞെട്ടിതരിച്ച് കാലിച്ചാനടുക്കം ! ഉറക്കം ഉണര്‍ന്നത് ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണ വാര്‍ത്ത കേട്ട്.. #Accident


 


കണ്ണൂർ ചെറുകുന്നിലെ വാഹനാപകടം നാടിനെ ഞെട്ടിച്ചു. ഇന്നലെ രാത്രി കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ ദാരുണമായി മരിച്ചു. കണ്ണപുരം പുന്നച്ചേരിയിൽ തിങ്കളാഴ്ച രാത്രി 9.50ഓടെയാണ് അപകടം. കെഎൽ 58 ഡി 6753 സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.കാസർകോട് സ്വദേശിയാണ്. കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), കൃഷ്ണൻ (65), മകൾ അജിത (35), ഭർത്താവ് മണ്ഡപം ചൂരിക്കാട്ട് സുധാകരൻ (52), അജിതയുടെ സഹോദരൻ്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. പത്മകുമാറാണ് കാർ ഓടിച്ചിരുന്നത്.

കോഴിക്കോട് കൃപാലയം ഗൈഡൻസ് ഹോസ്റ്റലിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്നു പത്മകുമാറും കുടുംബവും. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തകർന്ന കാറിൻ്റെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

അപകടത്തിൽ പെട്ട നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. അപകടമുണ്ടാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0