കണ്ണീരായി ഈ അമ്മയും കുഞ്ഞും, തൃശൂരിൽ പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതശരീരം കണ്ടെത്തി.. #CrimeNews


തൃശൂർ പാലാഴി കക്കാമാട് ഭാഗത്തെ പുഴയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശി കുന്നത്തുളിയിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ ഐ.ഡി. കാർഡ് പോലീസിന് ലഭിച്ചു.

കാഞ്ഞാണിയിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനെയും കൂട്ടി ഭർത്താവിൻ്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകി.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യുവതിയെയും ഒന്നര വയസുള്ള മകളെയും കാണാതായത്.
തുടർന്ന് ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. നദിയിൽ മുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് കണ്ടെത്തിയ ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് കണ്ടെടുത്തു.